ഡല്‍ഹി: ചന്ദ്രനെ മുതല്‍ ചീറ്റയെക്കുറിച്ച് വരെ സംസാരിക്കുന്ന പ്രധാനമന്ത്രി പക്ഷേ മണിപ്പൂരിനെക്കുറിച്ച് മാത്രം കമാന്ന് ഒരക്ഷരം മിണ്ടില്ല.
അതുകൊണ്ട് നീരവ് മോദി എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിശബ്ദനായ മോദി എന്നാണെന്ന് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപി.
അധിര്‍ രഞ്ജന്‍ ചൗധരിയെ ഇന്നലെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തിരുന്നു. നടപടിയില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുകയും ചെയ്തു. നീരവ് എന്നാല്‍ ഹിന്ദിയില്‍ നിശ്ശബ്ദം എന്നാണ് അര്‍ത്ഥം.
മോദി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തുന്നില്ലെന്ന് പറയാനാണ് ഉദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ പ്രതിപക്ഷം വളച്ചൊടിച്ചതാണെന്നും എംപി പറഞ്ഞു.
ചിലപ്പോള്‍ വാചാലനും മറ്റുള്ളപ്പോള്‍ നിശബ്ദനുമായിരിക്കുന്ന മോദി വാ തുറക്കുന്നത് തന്നെ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും നെഹ്‌റുവിനെയും ആക്ഷേപിക്കാനാണ്.
ഇവരെ തുടര്‍ച്ചയായി അധിക്ഷേപിക്കലാണ് മോദിയുടെ പണിയെന്നും പറഞ്ഞു.
സഭാനടപടികള്‍ തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് ചൗധരിയ്‌ക്കെതിരേ നടപടി വന്നത്. എന്നാല്‍ നീരവ് മോദിയെന്ന പരാമര്‍ശമാണ് ബിജെപി എതിരാകാന്‍ കാരണമായത്.
സസ്‌പെന്‍ഷനെതിരെ പ്രതിപക്ഷം കൂട്ടായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. രാവിലെ ഇന്‍ഡ്യ മുന്നണി യോഗം ചേര്‍ന്ന് പ്രതിഷേധ നടപടികള്‍ തീരുമാനിക്കും.
ഇന്നലെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് പ്രഹ്ളാദ് ജോഷി അവതരിപ്പിച്ച പ്രമേയം ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിക്കുകയായിരുന്നു.
സസ്‌പെന്‍ഷന്‍ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.