ഗ​ര്‍​ഭി​ണി​യാ​യ ആ​ന ച​​രി​ഞ്ഞ സം​ഭ​വം: ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത ക​ര്‍​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

പാ​ല​ക്കാ​ട്: ഭ​ക്ഷ​ണ​ത്തി​നാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ ഗ​ര്‍​ഭി​ണി​യാ​യ പി​ടി​യാ​ന പ​ട​ക്കം നി​റ​ച്ച കൈ​ത​ച്ച​ക്ക തി​ന്ന് ദാ​രു​ണ​മാ​യി ച​​രി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം സ്വ​ദേ​ശി വി​ല്‍​സ​ണ്‍ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ന്പ​ല​പ്പാ​റ​യി​ല്‍ ക​ര്‍​ഷ​ക​നാ​ണ് വി​ല്‍​സ​ണ്‍.

ഇ​വി​ടെ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണു വി​ല്‍​സ​ണ്‍ കൃ​ഷി ന​ട​ത്തു​ന്ന​ത്. സ്ഫോ​ട​ക​വ​സ്തു വ​ച്ച​വ​രെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

മ​ണ്ണാ​ര്‍​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ലാ​ണ് വാ​യി​ലി​രു​ന്നു പ​ട​ക്കം പൊ​ട്ടി മു​റി​വേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞ​ത്. സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ 15 വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ന​യാ​ണ് ക​ഴി​ഞ്ഞ 27-ന് ​ച​രി​ഞ്ഞ​ത്. പി​ടി​യാ​ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ല്‍ വാ​യി​ല്‍ വ​ച്ചു പ​ട​ക്ക​മോ മ​റ്റോ പൊ​ട്ടി​ത്തെ​റി​ച്ച​താ​കാം അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​ത്.

വാ​യു​ടെ ഒ​രു ഭാ​ഗ​വും നാ​വും ചി​ത​റി​പ്പോ​യി​രു​ന്നു. അ​തി​രൂ​ക്ഷ​മാ​യ വേ​ദ​ന​യോ​ടെ ആ​ന ദി​വ​സ​ങ്ങ​ളോ​ളം ഒ​ന്നും ക​ഴി​ക്കാ​നാ​കാ​തെ ഓ​ടി​ന​ട​ന്നി​രു​ന്നു. വ്ര​ണ​ങ്ങ​ളി​ല്‍ പു​ഴു​വും ഈ​ച്ച​യു​മാ​യി ന​ദി​യി​ല്‍ ഇ​റ​ങ്ങി വാ​യ് വെ​ള്ള​ത്തി​ല്‍ താ​ഴ്ത്തി​യാ​ണ് ആ​ന നി​ന്നി​രു​ന്ന​ത്. അ​വ​ശ​നി​ല​യി​ലാ​യ ആ​ന​യെ ര​ക്ഷി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. ര​ണ്ടു കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ചു ര​ക്ഷി​ക്കാ​ന്‍ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​യാ​ന വെ​ള്ള​ത്തി​ല്‍​നി​ന്നും ക​യ​റാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഒ​ടു​വി​ല്‍ നി​ന്ന​നി​ല്‍​പി​ല്‍ ച​രി​ഞ്ഞു.

ശ്വാ​സ​കോ​ശ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ലാ​ണ് ആ​ന ചെ​രി​ഞ്ഞ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ആ​ന ഗ​ര്‍​ഭി​ണി​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി. പ​ട​ക്കം പൊ​ട്ടി ആ​ന​യു​ടെ വാ​യ്ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രു​ന്നു​വെ​ന്നു കാ​ട്ടാ​ന​യെ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത തൃ​ശൂ​രി​ലെ ഫോ​റ​സ്റ്റ് സ​ര്‍​ജ​ന്‍ ഡോ.​ഡേ​വി​ഡ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

Related posts

Leave a Comment