​ഗ്ലാസ് പാളികൾ ദേഹത്തുവീണ് യുവാവിന് ദാരുണാന്ത്യം, സംഭവം കൊച്ചിയിലെ ​ഗ്ലാസ് ഫാക്ടറിയിൽ

കൊച്ചി: ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽപ്പെട്ട് തൊഴിലാളി മരിച്ചു.

അസം സ്വദേശിയായ ധൻകുമാർ എന്ന യുവാവാണ് മരിച്ചത്.

ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കവെ ഗ്ലാസ് ദേഹത്തേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു.

പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ധൻകുമാറിനെ രക്ഷിക്കാനായില്ല.

Related posts

Leave a Comment