ഗ്രീഷ്മയെ കൊണ്ടുപോയത് പ്രത്യേകമൊരുക്കിയ ശുചിമുറിയിലല്ല: പൊലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം ∙ കാമുകൻ ഷാരോണിനെ വിഷം കൊടുത്തു കൊന്ന കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതിൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. അന്വേഷണ റിപ്പോർട്ട് കിട്ടിയെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും റൂറൽ എസ്പി ഡി.ശിൽപ പറ‍ഞ്ഞു
ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ്ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. ഗ്രീഷ്മയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, അമ്മയുടെ സ ഹോദരന്റെ മകൾ എന്നിവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറൽ എസ്പി ഓഫിസ് എന്നിവിടങ്ങളിലാണ് ചോദ്യം ചെയ്തത്. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ്പി പറ‍ഞ്ഞു. ഗ്രീഷ്മയുടെ ശാരീരിക സ്ഥിതി കുഴപ്പമില്ലെന്നാണു നിഗമനം. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ ചോദ്യം ചെയ്യൽ ആരംഭിക്കും. പിന്നാലെ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഷാരോണിന്റെ ഫോൺ ഇന്ന് പൊലീസിനു കൈമാറുമെന്ന് ബന്ധുക്കൾ പറ‍ഞ്ഞു

Related posts

Leave a Comment