ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി

അലഹബാദ്: ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി. സര്‍വേയ്ക്ക് അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതി ഉത്തരവിനുള്ള സ്‌റ്റേ പിന്‍വലിച്ചു.

സര്‍വേ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി നീതി നടപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.

ജൂലായ് 21നാണ് സര്‍വേയ്ക്ക ജില്ലാ കോടതി അനുമതി നല്‍കിയത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചില്ലെന്ന് കാണിച്ച്‌ പള്ളികമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് സ്‌റ്റേ അനുവദിച്ചത്.

അപ്പീല്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സര്‍വേയ്‌ക്കെതിരെ അന്‍ജുമാന്‍ ഇന്റെസ്മിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്.

സര്‍വേ തുടങ്ങുന്നതിന് ഹൈക്കോടതി സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് ഇന്നു തന്നെ സര്‍വേ തുടങ്ങുമെന്നാണ് സൂചന.

ഹിന്ദു ക്ഷേത്രത്തിലാണ് ഗ്യാന്‍വാപി പള്ളി സ്ഥാപിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

പള്ളിയിലെ ഹൈന്ദവ പ്രതീകങ്ങളും വിഗ്രഹങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി എത്തിയത്.

Related posts

Leave a Comment