പാലക്കാട്: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.
22 വയസ്സുള്ള സജിത് ആണ് പണം നഷ്ടപ്പെട്ട വിഷമത്തില്‍ ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
സജിത് ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെടുത്തി. ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ വഴക്കുകേള്‍ക്കുമെന്ന് പേടിച്ചാകാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അച്ഛന്‍:ഷണ്മുഖന്‍, അമ്മ: ധനലക്ഷ്മി. സഹോദരങ്ങള്‍: സത്യന്‍, സജിത.