തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 60 വിവാഹങ്ങള്‍ക്ക് വരെ അനുമതി നല്‍കുമെന്ന് ദേവസ്വം. വധൂവരന്മാര് അടക്കം 10 പേര്‍ക്കാണ് വിവാഹ മണ്ഡപത്തിലേക്ക് അനുമതി നല്‍കുക. വ്യാഴാഴ്ച മുതല്‍ വിവാഹം ആരംഭിക്കാമെന്നാണ് പ്രതീക്ഷ. രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് നടയടക്കും വരെ വിവാഹങ്ങള്‍ നടക്കും. വിവാഹങ്ങള്‍ ബുക്ക് ചെയ്യാന്‍ കിഴക്കെ നടയിലെ ബുക്ക്സ്റ്റാളില് സൗകര്യമൊരുക്കും. താലി പൂജ, ദര്‍ശനം എന്നിവക്ക് അനുമതിയില്ല. രണ്ട് ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കും.
ഗുരുവായൂരിൽ ജൂൺ 4 മുതൽ വിവാഹം നടത്താം; ഒരു ദിവസം പരമാവധി 60 എണ്ണം
