ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ബാറിലെത്തി, വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തി, യുവാവ് കുത്തേറ്റു മരിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

അങ്കമാലി: ബാറിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്ബില്‍ ആഷിക് മനോഹരനാണ് (32) മരിച്ചത്.

സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹില്‍സ് പാര്‍ക്ക്’ ബാറിലായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.

ഗുണ്ട സംഘങ്ങകളുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്ന് ക്രമിനല്‍ കേസില്‍പ്പെട്ട ആഷിക് പത്ത് ദിവസം മുമ്ബാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് ആഷിക് ബാറില്‍ എത്തിയതെന്നാണ് വിവരം.

സംസാരം തര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഒമ്ബതോളം മുറിവകുള്‍ ആഷികിന്റെ ദേഹത്തുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന്‌ മുമ്ബ് തന്നെ മരണം സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയവരെ പൊലീസ് രാവിലെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Related posts

Leave a Comment