ഗുജറാത്തി പാരമ്പര്യത്തില്‍ ഗോല്‍ധാന ചടങ്ങ്; അനന്ത് അംബാനി-രാധിക മെര്‍ച്ചന്‍റ് വിവാഹനിശ്ചയം നടന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹനിശ്ചയ ചടങ്ങുകള്‍ മുംബൈയില്‍ നടന്നു.

മുകേഷ് അംബാനിയുടെ വസതിയായ അന്‍റീലിയയില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹനിശ്ചയത്തില്‍ പങ്കെടുത്തു. ആചാരപരമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്.

ഗുജറാത്തി ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ തലമുറകളായി പിന്തുടരുന്ന ഗോല്‍ ധന, ചുനരി വിധി തുടങ്ങിയ പാരമ്പര്യ ചടങ്ങുകള്‍ വിവാഹനിശ്ചയത്തോട് അനുബന്ധിച്ച്‌ നടന്നു. കുടുംബ ക്ഷേത്രങ്ങളില്‍ പ്രത്യേക ചടങ്ങുകളും വഴിപാടുകളും ഉണ്ടായിരുന്നു.

ഗോല്‍ ധന എന്നാല്‍ ഗുജറാത്തി പാരമ്പര്യത്തില്‍ വിവാഹത്തിന് മുമ്പുള്ള ഒരു ചടങ്ങാണ്. ഇത് ഒരു വിവാഹനിശ്ചയത്തിന് സമാനമാണ്. വിവാഹനിശ്ചയ ചടങ്ങ് നടക്കുന്ന വരന്റെ സ്ഥലത്ത് ഗോല്‍ധാന പ്രസാദം വിതരണം ചെയ്യുന്നു.

വധുവിന്റെ കുടുംബം വരന്റെ വസതിയില്‍ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി എത്തി. തുടര്‍ന്ന് ദമ്പതികള്‍ മോതിരം കൈമാറി. മോതിരക്കൈമാറ്റത്തിന് ശേഷം ദമ്പതികള്‍ കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹം തേടി.

അനന്തിന്റെ സഹോദരി ഇഷയുടെ നേതൃത്വത്തില്‍ അംബാനി കുടുംബത്തിലെ അംഗങ്ങള്‍ അവരെയും രാധികയെയും വൈകുന്നേരത്തെ ചടങ്ങുകളിലേക്ക് ക്ഷണിക്കാന്‍ മര്‍ച്ചന്റ് വസതിയിലേക്ക് പോയതോടെയാണ് സായാഹ്ന ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

ആരതിക്കും മന്ത്രോച്ചാരണങ്ങള്‍ക്കുമിടയില്‍ മെര്‍ച്ചന്‍റ് കുടുംബത്തെ അംബാനി കുടുംബം അവരുടെ വസതിയിലേക്ക് ഊഷ്മളമായി സ്വീകരിച്ചു.

വിവാഹനിശ്ചയത്തിന് മുന്നോടിയായി അനന്ദും രാധികയും ഇരുവരുടെയും കുടുംബാംഗങ്ങളും ശ്രീകൃഷ്ണ ക്ഷേത്രത്തി. ദര്‍ശനം നടത്തി.

അവിടെനിന്നാണ് ഇരുകൂട്ടരും വേദിയിലേക്ക് എത്തിയത്. ഗണേശ പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് പരമ്പരാഗത ലഗാന്‍ പത്രിക അഥവാ വരാനിരിക്കുന്ന വിവാഹത്തിനുള്ള ക്ഷണക്കത്ത് വായിക്കുകയും ചെയ്തു.

അനന്തിന്റെയും രാധികയുടെയും കുടുംബങ്ങള്‍ പരസ്പരം ആശ്ലേഷിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. അതിനുശേഷം ഗോല്‍ധനയും ചുനരി വിധിയും തുടര്‍ന്നു.

നിത അംബാനിയുടെ നേതൃത്വത്തില്‍ അംബാനി കുടുംബം ഡാന്‍സ് ചെയ്ത് അതിഥികളെ വിസ്മയിപ്പിച്ചു.

അതിനുശേഷം അനന്തിന്‍റെ സഹോദരി ഇഷ മോതിരമാറ്റ ചടങ്ങ് ആരംഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. അനന്തും രാധികയും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ മോതിരം മാറുകയും മുതിര്‍ന്നവരുടെ അനുഗ്രഹം നേടുകയും ചെയ്തു.

Related posts

Leave a Comment