അഹമ്മദാബാദ്: ഗുജറാത്തില്‍ ആഡംബര കാര്‍ ജനക്കൂട്ടത്തിനു മേല്‍ പാഞ്ഞുകയറി ഒമ്ബത് പേര്‍ക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ സര്‍ഖേജ്- ഗാന്ധിനഗര്‍ ദേശീയപാതയില്‍ ഐകോണ്‍ മേല്‍പ്പാലത്തിലാണ് പുലര്‍ച്ചെ 1.15 ഓടെ അപകടമുണ്ടായത്.
ഒരു അപകടമുണ്ടായ സ്ഥലത്ത് തടിച്ചുകൂടിയ ആളുകള്‍ക്കിടയിലേക്കാണ് കാര്‍ കയറിയത്. മരിച്ചവരില്‍ ഒരാള്‍ പോലീസ് കോണ്‍സ്റ്റബിളാണ്. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബോട്ടാഡ്, സുന്ദര്‍നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരും കണ്ടുനിന്നവരുമാണ് അപകടത്തില്‍പെട്ടത്.
അതേസമയം, ഗുജറാത്തില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ജുനഗഡിലാണ് ഏറ്റവും ദുരിതം വിതച്ചിരിക്കുന്നത്.