പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനു കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.പരിശോധനയില്‍ എഴുപത്തി നാലുകാരനായ എസ്പി ബാലസുബ്രഹ്മണ്യത്തിനു കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വീഡിയോ സന്ദേശമായി പുറത്തുവിട്ടത്.
ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ആശുപത്രിയിലേക്ക് മാറിയതെന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ എക്കാലത്തെയും മികച്ച ഗായകരില്‍ ഒരാളാണ് എസ്.പി ബാലസുബ്രഹ്മണ്യം.