ഗവര്‍ണറുമായി വഴക്കിടുന്നത് ശരിയല്ല; മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ഗണേഷ് കുമാര്‍

തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി ഗണേഷ് കുമാര്‍. ഗവര്‍ണറുമായി സര്‍ക്കാര്‍ വഴക്കിടുന്നത് ശരിയായ നടപടിയല്ല. അതിനാലാണ് മുഖ്യമന്ത്രി മിതത്വം പാലിച്ചത്. മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ആരെക്കുറിച്ചും അനാവശ്യമായി പറയുന്നത് ശരിയല്ല. അങ്ങനെ പറഞ്ഞുനടന്നവര്‍ക്ക് ജനം മറുപടി നല്‍കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കൃഷി ഭൂമി കുത്തക മുതലാളികളുടേതായി മാറി, രാജ്യത്തെ കര്‍ഷകര്‍ അടിമകളായി മാറുന്ന നിയമമാണിതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. രാജ്യത്തെ കര്‍ഷകരെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികളായി മാറും. എന്ത് ഉല്‍പ്പാദിപ്പിക്കണം, എവിടെ എന്ത് വിലക്ക് വില്‍ക്കണം എന്ന് പോലും കര്‍ഷകര്‍ക്ക് തീരുമാനിക്കാന്‍ കഴിയാതെ വരും. കര്‍ഷകരെ ബാധിക്കുന്ന നിയമം ചര്‍ച്ച ചെയ്യപ്പെടാതെ പാസാക്കുകയായിരുന്നു.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമസഭാ ചട്ടം 118 പ്രകാരമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. യുഡിഎഫും പ്രമേയത്തെ അനുകൂലിച്ചു. ആരോഗ്യപ്രശ്‌നങ്ങളാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തില്‍ പങ്കെടുത്തില്ല. യുഡിഎഫില്‍ നിന്ന് കെ.സി.ജോസഫ് എംഎല്‍എയാണ് പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിച്ചു. പ്രമേയത്തില്‍ യുഡിഎഫ് ഭേദഗതി നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശം പ്രമേയത്തില്‍ വേണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു.

Related posts

Leave a Comment