ഗര്‍ഭസ്ഥ ശിശു മരിച്ചു; ആശുപത്രിക്കെതിരെ പരാതി

ചേ​ര്‍​പ്പ്: ചേ​ര്‍​പ്പി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ര്‍​ക്ക​നാ​ട് വി​ജ​യ​െന്‍റ ഭാ​ര്യ സൗ​മ്യ​യു​ടെ ഗ​ര്‍​ഭ​സ്ഥ ശി​ശു ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത് ഡോ​ക്​​ട​റു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന്​ കാ​ട്ടി ചേ​ര്‍​പ്പ് പൊ​ലീ​സി​ല്‍ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി.

 

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.15 മു​ത​ല്‍ ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന് ച​ല​നം അ​നു​ഭ​വ​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ഡോ​ക്​​ട​റെ അ​റി​യി​ച്ചു. ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് പോ​കാ​നാ​ണ്​ ഡോ​ക്​​ട​ര്‍ പ​റ​ഞ്ഞ​ത്. ലേ​ബ​ര്‍ റൂ​മി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ തി​രി​ച്ച്‌ ഡോ​ക്​​ട​റു​ടെ അ​ടു​ത്തേ​ക്കു​ത​ന്നെ അ​യ​ച്ചു​വെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വീ​ണ്ടും ലേ​ബ​ര്‍ റൂ​മി​ല്‍ ചെ​ന്ന​പ്പോ​ള്‍ ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ചാ​യ ക​ഴി​ച്ച്‌ അ​വി​ടെ​ത്ത​ന്നെ കു​റ​ച്ച്‌ നേ​രം ന​ട​ന്നാ​ല്‍ മ​തി​യെ​ന്നും പ​റ​ഞ്ഞു​വ​ത്രെ.

രാ​ത്രി 8.30ന് ​പൊ​ടു​ന്ന​നെ ശ​സ്​​ത്ര​ക്രി​യ വേ​ണ​മെ​ന്ന്​ പ​റ​ഞ്ഞ്​ തി​യ​റ്റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ഒ​മ്ബ​തോ​ടെ കു​ട്ടി മ​രി​ച്ച​താ​യി അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. താ​ന്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്​ വ​രെ കു​ട്ടി​ക്ക് ഹൃ​ദ​യ​മി​ടി​പ്പ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും 8.30ഓ​ടെ ഹൃ​ദ​യ​മി​ടി​പ്പ് കു​റ​യു​ന്നു​വെ​ന്ന വി​വ​രം കി​ട്ടി​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ശ​സ്​​​ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു​വെ​ന്നും ഡോ​ക്​​ട​ര്‍ പ​റ​യു​ന്നു.

ജ​ലാം​ശം കു​റ​വാ​യ​താ​കാം മ​ര​ണ കാ​ര​ണ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ല്‍, 10 ദി​വ​സം മു​മ്ബ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്​​ന​മു​ള്ള​താ​യി പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment