തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗതാഗതമന്ത്രിയും ഗതാഗത കമ്മീഷണറും തമ്മില്‍ മന്ത്രിയുടെ ചേംബറില്‍ സിനിമാസ്‌റ്റൈലില്‍ വാക്‌പോര്.
മന്ത്രിയുടെ മേശപ്പുറത്ത് ഗതാഗതകമ്മീഷണര്‍ അടിച്ചു തന്റെ ദേഷ്യം തീര്‍ക്കുകയും ചെയ്തു.
ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറും പുതിയ ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തും തമ്മിലായിരുന്നു വാക്‌പോര്.
ശ്രീജിത്തിനെ മുമ്ബ് ഗണേഷ്‌കുമാര്‍ പരസ്യമായി ശാസിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ക്യാബിനിലെ ഏറ്റുമുട്ടല്‍.
ഒടുവില്‍ ഗതാഗത കമ്മീഷണറെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ ഡ്രൈവിംഗ്‌സ്‌കൂള്‍ ഉടമകളുടെ നേതാക്കളുമായുള്ള യോഗത്തില്‍ മന്ത്രി ഗതാഗത കമ്മീഷണറെ പരസ്യമായി ശാസിച്ചിരുന്നു.
മറുപടി പറയാന്‍ അവസരം നല്‍കുകയും ചെയ്തില്ല. ഇത് വിശദീകരിക്കാന്‍ പിന്നീട് കമ്മീഷണര്‍ മന്ത്രിയുടെ ചേംബറില്‍ എത്തി.
അപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മന്ത്രി ശകാരിക്കാന്‍ തുടങ്ങിയതോടെയാണ് കമ്മീഷണറും തിരിച്ചടിച്ചത്.
അതേഭാഷയില്‍ അദ്ദേഹം തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള രൂക്ഷമായ തര്‍ക്കം അഞ്ചുമിനിറ്റ് നീണ്ടു നിന്നതായിട്ടാണ് വിവരം.
ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടം എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ശ്രീജിത്തിനെ അനുനയിപ്പിക്കുകയായിരുന്നു.
നേരത്തേ മന്ത്രിയുമായുള്ള ഭിന്നതയില്‍ പുറത്തുപോയ ബിജു പ്രഭാകറിന്റെ പകരക്കാരനായി എത്തിയ ആളാണ് ശ്രീജിത്ത്.
ഡ്രൈവിംഗ് സ്‌കൂളുകളുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടിയായിരുന്നു മന്ത്രി യോഗം വിളിച്ചത്.
കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റിംഗായിരുന്നു വിഷയം.
കഴിഞ്ഞവര്‍ഷം ഇക്കാര്യം നടപ്പിലാക്കുമെന്ന് കേന്ദ്രത്തിന് സംസ്ഥാനം ഉറപ്പ് നല്‍കിയിരുന്നെങ്കിലും മാറ്റി വെയ്ക്കുകയായിരുന്നു.
ഡ്രൈവിംഗ് സ്‌കൂളുകളെ സാമ്ബത്തീകമായി ഏറെ ബാധിക്കുന്ന വിഷയത്തില്‍ ഡ്രൈവിംഗ്‌സ്‌കൂളുകളുടെ
സഹകരണസംഘം ഉണ്ടാക്കി കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഡ്രൈവിംഗ്‌സ് സ്‌കൂളുകള്‍
തുടങ്ങാനായിരുന്നു നേരത്തേ ഗതാഗത വകുപ്പ് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ അത് സര്‍ക്കാരിന് വലിയ ബാദ്ധ്യത ഉണ്ടാക്കുന്നതാണ്.