ഗഗന്‍യാന്‍ ദൗത്യ തലവന്‍ മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

തിരുവനന്തപുരം: രാജ്യവും ലോകവും ആകാംഷയോടെ കാത്തിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തെ നയിക്കുന്നത് മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍.

അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍.

ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്ന നാല് വ്യോമസേന പൈലറ്റുമാര്‍ക്കും ആസ്‌ട്രോനട്ട് ബാഡ്ജുകള്‍

സമ്മാനിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ തുമ്ബ വി.എസ്.എസ്.സിയിലെ ചടങ്ങില്‍

ആദരിച്ചു.വ്യോമസേനയില്‍ സുഖോയ് യുദ്ധവിമാനം പറപ്പിക്കുന്നതില്‍ വിദഗ്ധനായ ക്യാപ്റ്റന്‍ പ്രശാന്ത്

ബാലകൃഷ്ണന്‍ നായര്‍ ആണ് ദൗത്യത്തിന്റെ ഗ്രൂപ്പ് കമാന്‍ഡര്‍.

പാലക്കാട് നെന്മാറ കുളങ്ങാട് പ്രമീളയുടെയും വിളമ്ബില്‍ ബാലകൃഷ്ണന്റെയും മകനാണ്. പാലക്കാട്

അകത്തേത്തറ എന്‍എസ്‌എസ് എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ നാഷണല്‍ ഡിഫന്‍സ്

അക്കാദമി (എന്‍ഡിഎ)യില്‍ ചേര്‍ന്നു.

1998ല്‍ ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ നേടി.

യു.എസിലെ എയര്‍ കമാന്‍ഡ് ആന്റ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.

Related posts

Leave a Comment