ഗഗന്‍യാന്‍ ദൗത്യം: ബഹിരാകാശ പേടകം വീക്ഷിച്ച്‌ പ്രധാനമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ബഹിരാകാശ പേടകം സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

തുമ്ബ വി.എസ്.എസ്.സിയില്‍ ഒരുക്കിയ പ്രത്യേക പ്രദര്‍ശന ഹാളില്‍ എത്തിയ പ്രധാനമന്ത്രി പദ്ധതിയുമായി ഇതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമായി സംസാരിച്ചു.

ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ.സോമനാഥ് ദൗത്യവുമായി ബന്ധപ്പെട്ട ഗവേഷണ നേട്ടങ്ങള്‍ പ്രധാനമന്ത്രിക്ക് വിവരിച്ചു നല്‍കി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവരും

മോദിക്കൊപ്പം വി.എസ്.എസ്.സിയില്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തിയിരുന്നു.

അരമണിക്കൂറിലേറെ പ്രധാനമന്ത്രി പ്രദര്‍ശന ഹാളില്‍ ചെലവഴിച്ചു.

ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പുറപ്പെടുന്ന വ്യോമസേന യുദ്ധ വിമാനത്തിലെ നാല്

പൈലറ്റുമാരെയും മോദി ചടങ്ങില്‍ ലോകത്തിന് പരിചയപ്പെടുത്തും.

ഇവരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചനയുണ്ട്. മൂന്ന പദ്ധതികളുടെ പ്രഖ്യാപനം മോദി ചടങ്ങില്‍ നടത്തും.

Related posts

Leave a Comment