ഖത്തറിലും താരം സഞ്ജു തന്നെ! ഫിഫ ലോകകപ്പ് വേദിയിലും കട്ടയ്ക്ക് പിന്തുണ

ദോഹ: എത്ര നല്ല പ്രകടനം പുറത്തെടുത്താലും സഞ്ജുവിനെ തുടര്‍ച്ചയായി ടീമില്‍ നിലനിര്‍ത്തില്ലെന്ന എന്തോ വാശി സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കും ഉണ്ടെന്ന് തോന്നും അവരുടെ പ്രവൃത്തികള്‍ കാണുമ്പോൾ

ദിനേന സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യ പറഞ്ഞ് ആരാധകരുടെ കലിപ്പും ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ടീം ഏത് രാജ്യത്ത് പര്യടനത്തിന് പോയാലും സഞ്ജുവിന് വന്‍ സപ്പോര്‍ട്ടാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഖത്തറില്‍ പോലും ആരാധകര്‍ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളില്‍ സഞ്‍ജുവാണ് താരം.

സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്ററുമായാണ് ആരാധക കൂട്ടം ഖത്തറിലെ സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രം രാജസ്ഥാന്‍ റോയല്‍സ് ടീം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിട്ടുമുണ്ട്.

ഖത്തര്‍ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പന്തുണയ്ക്കുന്നത്- എന്ന കുറിപ്പോടെയാണ് ടീം ഇതിന്റെ ചിത്രങ്ങള്‍ പങ്കിട്ടത്.

‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഖത്തറില്‍ നിന്ന് ഒരായിരം സ്നേഹത്തോടെ’- എന്നായിരുന്നു ഒരു ബാനറില്‍ എഴുതിയിരുന്നത്. ‘ ടീമിന്റെയോ കളിക്കാരന്റെയോ മത്സരങ്ങളല്ല പരിഗണിക്കുന്നത്… ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്’ – എന്നായിരുന്നു മറ്റൊരു ബാനറിലെ കുറിപ്പ്.

മികച്ച ഫോമില്‍ നില്‍ക്കുന്ന സഞ്‍‍ജുവിനെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ തഴഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുന്‍ താരങ്ങളടക്കം ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തു.

Related posts

Leave a Comment