കോയമ്ബത്തൂർ: 12-ാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ആഡംബര കാറിടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു.
ബുധനാഴ്ച പുലർച്ചെ കോയമ്ബത്തൂർ അവിനാശി റോഡില്‍ പീലമേടിന് സമീപം പതിനേഴുകാരൻ ഓടിച്ച അമിതവേഗതയിലുള്ള കാർ ഇടിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
അവിനാശി റോഡ് എലിവേറ്റഡ് കോറിഡോറിന്റെ നിർമാണ ജോലികളില്‍ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാളിലെ ഝാർഗ്രാം ജില്ലയിലെ ജാംബോണി ഗ്രാമത്തില്‍ നിന്നുള്ള അക്ഷയ് വേര (23) ആണ് മരിച്ചത്. .
വാഹനം മീഡിയനില്‍ ഇടിച്ച് മറിഞ്ഞു തീപിടിച്ച് കാറിനുള്ളില്‍ കുടുങ്ങിയ 12-ാം ക്ലാസ് വിദ്യാർത്ഥിയെ ഒടുവില്‍ സ്ഥലത്തുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികള്‍ ആണ് രക്ഷപ്പെടുത്തിയത്.
സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന കുട്ടി സൗരിപാളയത്ത് മഹാലക്ഷ്മി കോവില്‍ സ്ട്രീറ്റിലാണ് താമസിക്കുന്നതെന്ന് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിംഗ് (TIW-East) പറഞ്ഞു.
മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് കുട്ടി കാർ എടുത്തത്. ബുധനാഴ്ച പുലർച്ചെ 12.50ഓടെ അവിനാശി റോഡില്‍ കൂടി സഞ്ചരിക്കുമ്ബോള്‍ മറ്റൊരു സ്വകാര്യ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം .
കാർ നിയന്ത്രണം വിട്ട് മേല്‍പ്പാലം നിർമാണ സ്ഥലത്തിന് സമീപം ഗതാഗതം നിയന്ത്രിക്കുകയായിരുന്ന നിർമാണ തൊഴിലാളിയെ ഇടിക്കുകയായിരിക്കുന്നു.
മീഡിയനില്‍ തട്ടിയ കാർ തീപിടിച്ചു കത്തിനശിച്ചു. പീലമേട് ഫയർ സ്റ്റേഷനില്‍ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
അക്ഷയ് വേരയുടെ മൃതദേഹം സർക്കാർ മെഡിക്കല്‍ കോളേജിലേ പോസ്റ്റ്മോർട്ടത്തിണ് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
നിസാര പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിക്കും വാഹനമോടിക്കാൻ അനുവദിച്ചതിന് പിതാവിനും കാർ ഉടമയായ മുത്തച്ഛനുമെതിരെ ബിഎൻഎസ്
ആക്ട് സെക്ഷൻ 281, 106 (1), മോട്ടോർ വെഹിക്കിള്‍ ആക്ട് 199 എ എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു