ക്ഷേമ പെൻഷൻ: സര്‍ക്കാര്‍ പിൻവാങ്ങുന്നതായി പ്രതിപക്ഷം; കൊടുക്കുമെന്ന് ധനമന്ത്രി

ക്ഷേമ പെൻഷൻ കുടിശ്ശിക സംബന്ധിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എന്.

ബാലഗോപാല്. സമയബന്ധിതമായി കുടിശ്ശിക കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

“വിഷയത്തില്‍ പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നു.

നിലവില്‍ 5 മാസത്തെ കുടിശ്ശിക ഉണ്ട്. ഇതില്‍ ഒരു ഗഡു ഉടൻ കൊടുക്കും. പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണ്.

സാമ്ബത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെൻഷൻ കൊടുക്കാൻ 900 കോടി വേണം.

കേന്ദ്രത്തിനെതിരെ ഒരുമിച്ച്‌ സമരം ചെയ്യാൻ പ്രതിപക്ഷം തയ്യാറുണ്ടോ,” ധനമന്ത്രി ചോദിച്ചു.

പെൻഷൻ കുടിശ്ശിക വിഷയത്തിന് അടിയന്തര പ്രാധാന്യം ഇല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്ന പി.സി. വിഷ്ണു നാഥ് രംഗത്തെത്തി.

“തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സർക്കാൻ ഒരു പാഠവും പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ നിലപാട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണ്.

പെൻഷൻ അവകാശമല്ല സഹായമാണെന്ന് ഹൈക്കോടതിയില്‍ സർക്കാർ സത്യർ വാങ്മൂലം നല്‍കി.

ക്ഷേമ പെൻഷനില്‍ നിന്ന് സർക്കാർ മെല്ലെ പിൻവാങ്ങുകയാണ്,” വിഷ്ണു നാഥ് എംഎല്‍എ പറഞ്ഞു.

Related posts

Leave a Comment