ക്ഷേത്രോത്സവ ഡ്യൂട്ടിക്കിടെ ഭക്തിഗാനം കേട്ട് ചുവടുവയ്ച്ചു, എസ് ഐ യ്ക്ക് സസ്പെന്‍ഷന്‍

തൊടുപുഴ:  ജോലിക്കിടെ പൊതുജനമധ്യത്തില്‍ നൃത്തം ചെയ്ത പോലീസുകാരന് സസ്പെന്‍ഷന്‍.
ഇടുക്കി ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ കെ സി ഷാജിയ്‌ക്കെതിരെയാണ് നടപടി.

എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം.

കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ സിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെന്‍ഡ് ചെയ്തത്.

Related posts

Leave a Comment