ചാരുംമൂട്: താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്ബാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. പാവുമ്ബയിലെ കുടുംബവീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തുള്ള ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ ഏഴരയോടെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നൂറനാട് പൊലീസ് പറഞ്ഞു.
ഇവരുടെ സ്കൂട്ടര്‍ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നു ചെരിപ്പും ലഭിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം.
ഒരു മാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്ബയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍: ദീപിക, കൈലാസ്.