ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങ്; തൊഴുത്ത് നിര്‍മിച്ചുനല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍

ആലപ്പുഴ: ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി പശുത്തൊഴുത്തുകള്‍ നിര്‍മിച്ച്‌ നല്‍കി അരൂര്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് പശുത്തൊഴുത്ത് അനുവദിച്ചത്.

7.70മീറ്റര്‍ നീളവും 3.50മീറ്റര്‍ വീതിയുമുളള റാമ്ബോട്കൂടിയ പശുത്തൊഴുത്താണ് നിര്‍മിക്കുന്നത്. അലൂമിനിയം ഷീറ്റാണ് മേല്‍ക്കൂര നിര്‍മിക്കാനുപയോഗിച്ചത്. ഇതോടൊപ്പം പുല്‍ത്തൊട്ടി, ഗോമൂത്ര ടാങ്ക്, കോണ്‍ക്രീറ്റ് തറ, ചാണകത്തൊട്ടി തുടങ്ങിയ സൗകര്യങ്ങളും തൊഴുത്തിലുണ്ട്്. 137500രൂപ ചെലവില്‍ 36 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് തൊഴുത്തുകള്‍ നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ഒമ്ബത് പശുത്തൊഴുത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ ഏറെ ഗുണകരമായ പ്രതികരണമാണ് ക്ഷീരകര്‍ഷകരില്‍ നിന്ന് ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ പറഞ്ഞു

Related posts

Leave a Comment