ക്വാറി ഉടമയുടെ കൊലപാതകം; ഒരാള്‍കൂടി കസ്റ്റഡിയില്‍; പിടിയിലായത് ഒളിവിലുള്ള സുനില്‍കുമാറിന്റെ സുഹൃത്ത്

തിരുവനന്തപുരം: പാറമട വ്യവസായിയായ മലയിന്‍കീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍.

ഒളിവിലുള്ള മുഖ്യപ്രതി സുനില്‍കുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്തത്.

സുനില്‍കുമാര്‍ ഒളിവില്‍പോകുന്നതിന് മുന്‍പ് പ്രദീപ് ചന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം.

കൊല നടത്തിയ സജികുമാറിനെ സുനിലും പ്രദീപും സഹായിച്ചെന്നും ഇവരുടെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നുമാണ് പോലിസ് കരുതുന്നത്.

കൊലയ്ക്ക് ഉപയോഗിച്ച ബ്ലേഡ് നല്‍കിയത് സജികുമാറിന്റെ സുഹൃത്തും സര്‍ജിക്കല്‍ സ്ഥാപന ഉടമയുമായ സുനില്‍കുമാറാണെന്ന് പോലിസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, നിരവധി ചോദ്യംചെയ്യലുകള്‍ നേരിട്ടിട്ടുള്ള പ്രതിയായതിനാല്‍ പോലിസിന്റെ നീക്കങ്ങള്‍

സജികുമാറിന് മുന്‍കൂട്ടി കാണാനാകുന്നത് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

കൊലപാതകത്തിനുശേഷം പടന്താലുംമൂട്ടിലേക്കു നടന്നെത്തിയ സജികുമാര്‍ ഇവിടെനിന്ന് ഒരു

ഇരുചക്രവാഹനം കൈകാണിച്ച്‌ നിര്‍ത്തി കളിയിക്കാവിളയില്‍ എത്തുകയും അവിടെനിന്ന് ഓട്ടോറിക്ഷയില്‍

മലയത്തെ വീട്ടിലേക്കു പോവുകയും ചെയ്തു.

കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീടിനു സമീപത്തുെവച്ച്‌ കത്തിച്ചു കളഞ്ഞതായും പോലിസിനോടു വെളിപ്പെടുത്തി.

സമീപത്തെ തോട്ടില്‍നിന്നാണ് സര്‍ജിക്കല്‍ ബ്ലേഡ് പോലിസ് കണ്ടെടുത്തത്. കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

Related posts

Leave a Comment