ക്ലാസ് മുറിയിലെ താലികെട്ട്; പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍; ശൈശവ വിവാഹത്തിന് കേസെടുത്ത് പൊലീസ്

അമരാവതി: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ താലികെട്ടിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവരാമിലെ ജൂനിയര്‍
ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയും നെറ്റിയില്‍ സിന്ദൂരം തൊടുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേസമയം ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നും ഇരു വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇരുവരും സഹപാഠികളാണെന്നും ആന്ധ്രപ്രദേശ് മഹിളാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വസിറെഡി പത്മ പറഞ്ഞു. സംഭവം വിവാദമായതോടെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് കമ്മീഷന്‍ അഭയം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

‘പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റാന്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കൗണ്‍സിലിംഗിനായി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗങ്ങള്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കളുമായും സംസാരിച്ചു’- പത്മ പറഞ്ഞു.

17 വയസുള്ള വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറിയില്‍ വിവാഹിതരായത്. ഇതിന്റെ വീഡിയോ പെണ്‍കുട്ടിയുടെ ബന്ധുവായ മറ്റൊരു വിദ്യാര്‍ത്ഥിനിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

Related posts

Leave a Comment