കോഴിക്കോട്: വെള്ളിപറമ്ബ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്ബലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ് പിടിയിലായത്.
കുരുവട്ടുര്‍ സ്വദേശിയുടെ മൂന്നു പവന്‍റെ സ്വര്‍ണ്ണ മാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ തട്ടിയെടുത്തത്. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
ഈ മാസം പതിനഞ്ചാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനായി പോവുകയായിരുന്ന കുരുവട്ടുര്‍ സ്വദേശിയെയാണ് പ്രതികള്‍ ആക്രമിച്ചു മാലയും ഫോണും പിടിച്ചു പറിച്ചത്.
ഇയാളുടെ പരാതി പ്രകാരം ടൌണ്‍ പോലീസ് കേസ് എടുക്കുകയും, പ്രതികളുടെ അടയാള വിവരങ്ങള്‍ പരതിക്കാരനില്‍ നിന്നും മനസ്സിലാക്കിയ പൊലീസ് പ്രതികളെ കണ്ടെത്തുകയിരുന്നു.