ക്രിസ്റ്റഫര്‍ നോളന്‍ സംവിധായകന്‍, സിലിയന്‍ മര്‍ഫി നടന്‍ ; ഓസ്‌ക്കറില്‍ വന്‍ പൊട്ടിത്തെറിയുമായി ഓപ്പണ്‍ഹൈമര്‍

ഹോളിവുഡ്: മികച്ച സംവിധായകനും നടനുമടക്കം കിടിലന്‍ മുന്നേറ്റം നടത്തി ആറു പുരസ്‌ക്കാരങ്ങളുമായി ഓസ്‌ക്കറില്‍ മിന്നിത്തിളങ്ങി ഓപ്പണ്‍ഹൈമര്‍.

മികച്ച സഹനടന്‍, മിഹച്ച പശ്ചാത്തല സംഗീതം, മികച്ച ക്യാമറ, മികച്ച ചിത്രസംയോജനം എന്നിവയാണ് ക്രിസ്റ്റഫര്‍ നോളന്റെ സിനിമ കരസ്ഥമാക്കിയത്.

പൂവര്‍ തിംഗ്‌സ് സിനിമ ഇതിനകം മൂന്ന് പുരസ്‌ക്കാരവും നേടി. മികച്ച നടിയായി പൂവര്‍തിംഗ്‌സിലെ നായികയെ അവതരിപ്പിച്ച എമ്മാസ്‌റ്റോണ്‍ നേടി.

മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ഓപ്പണ്‍ഹൈമര്‍ നേടി.

ക്രിസ്റ്റഫര്‍ നോളന്റെ സിനിമ 13 നോമിനേഷനുകളുമായിട്ടാണ് ഓസ്‌ക്കറില്‍ എത്തിയത്. അതില്‍ പ്രധാനപ്പെട്ട എഴു പുരസ്ക്കാരം നേടുകയും ചെയ്തു.

11 നോമിനേഷന്‍ വന്ന പൂവര്‍തിംഗ്‌സ് നാലു പുരസ്‌ക്കാരം നേടി.

ഓപ്പണ്‍ഹൈമറിലെ ആറ്റംബോബിന്റെ നിര്‍മ്മാതാവ് ഓപ്പണ്‍ഹൈമറിന്റെ ധര്‍മ്മസങ്കടങ്ങള്‍ അവതരിപ്പിച്ച

ഐറിഷ് നടന്‍ സിലിയന്‍ മര്‍ഫി നേടിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌ക്കാരം വന്നത് ഓപ്പണ്‍ ഹൈമറില്‍

സഹതാരത്തെ അവതരിപ്പിച്ച റോബര്‍ട്ട് ഡൗണി ജൂനിയറാണ് നേടിയത്. ക്രിസ്റ്റഫര്‍ നോളനുമായുള്ള മര്‍ഫിയുടെ

ആറാമത്തെ കൂട്ടുകെട്ട് ഇരുവര്‍ക്കും നല്‍കിയത് സുവര്‍ണ്ണ നേട്ടമായിരുന്നു. ഓപ്പണ്‍ ഹൈമറിലൂടെ നോളന്‍

മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഒറിജിനല്‍ സ്‌കോറിന് ഓപ്പണ്‍ഹൈമറിലൂടെ ലുഡ്‌വിഗ് ഗോരന്‍സണ്‍ നേടി. ഓപ്പണ്‍ഹൈമറിന് ക്യാമറ ഒരുക്കി ഹോയ്‌തേ വാന്‍ ഹോയ്‌തേമ മികച്ച ഛായാഗ്രഹകനായി മാറി.

ജെന്നിഫര്‍ ലാമേ മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌ക്കാരവും കുറിച്ചു.

11 നോമിനേഷനുമായി എത്തിയ പൂവര്‍ തിംഗ്‌സ് മികച്ച നടിയടക്കം മുന്ന് പുരസ്‌ക്കാരം നേടി. എമ്മാ സ്‌റ്റോണാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

സിനിമയിലെ ബെല്ലാ ബക്‌സ്റ്ററെ അവതരിപ്പിച്ചതിനായിരുന്നു പുരസ്‌ക്കാരം.

ഡാവിന്‍ ജോയ് റാണ്‍ഡോള്‍ഫാണ് മികച്ച സഹനടി. ഇന്‍ദി ഹോള്‍ഡ് ഓവറിലെ പ്രകടനത്തിനായിരുന്നു ഡാവിന് പുരസ്‌ക്കാരം വന്നത്.

പൂവര്‍ തിംഗ്‌സിലൂടെ മികച്ച വസ്ത്രാലങ്കാരം ‘ഹോളിവ വാഡിംഗ്ടണ്‍’ , പ്രൊഡക്ഷന്‍ ഡിസൈനറായി ജെയിംസ്

പ്രൈസ്, സോണാ ഹെല്‍ത്ത് എന്നിവരും സെറ്റ് ഡെക്കറേഷന് സുസ്‌ക്കാ മിഹാലകും നേടി.

മേക്കപ്പിന് നാദിയ സ്റ്റാസി, മാര്‍ക്ക് ലുലിയര്‍, ജോണ്‍ വെസ്റ്റണ്‍ എന്നിവരും നേടി. ബാര്‍ബിയിലെ ‘വാട്ട് വാസ് ഐ

മേഡ് ഫോര്‍’ ഗാനവും മികച്ച ഒറിജിനല്‍ സംഗീതത്തിന് പുരസ്‌ക്കാരത്തിന് അര്‍ഹമായി.

ബില്ലി ഈലിഷും ഫിന്നേഴ്‌സ് ഒ കോണറും ചേര്‍ന്നാണ് പാട്ട് ഉണ്ടാക്കിയത്. മികച്ച സഹനടിയായി ദി ഹോള്‍ഡോവറില്‍ തിളങ്ങിയ നടി എമിലി ബ്‌ളണ്ട് നേടി.

മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം അമേരിക്കന്‍ ഫിക്ഷന്‍ ചെയ്ത കോര്‍ഡ് ജെഫേഴ്‌സണ്‍

നേടിയപ്പോള്‍ മികച്ച തിരക്കഥയ്ക്ക് അനാട്ടമി ഓഫ് എ ഫാള്‍ എഴുതിയ ജസ്റ്റിന്‍ ട്രൈറ്റും ആര്‍തര്‍ ഹരാരിയും സ്വന്തമാക്കി.

മികച്ച ആനിേേഷന്‍ സിനിമ ‘ദിബോയ് ആന്റ് ദി ഹെറോണ്‍’ നേടി. മികച്ച ഡോക്യൂമെന്ററി ’20 ഡേയ്‌സ് ഇന്‍ മരിയുപോള്‍’ നേടി.

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം ‘ദി ലാസ്റ്റ് റിപ്പര്‍ ഷോപ്പ്’ ആണ് നേടിയത്. മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് യുണൈറ്റഡ് കിംഗ്ഡമാണ്.

മികച്ച ആനിമേഷന്‍ ഷോര്‍ട്ട്ഫിലില്‍ ‘വാര്‍ ഇസ് ഓവര്‍ ഇന്‍സ്‌പൈര്‍ഡ് ബൈ ദി മ്യൂസിക് ഓഫ് ജോണ്‍ ആന്റ്

യോകോ ചെയ്ത ഡേവ് മുള്ളിന്‍സും ബ്രാഡ് ബൂക്കറും നേടിയപ്പോള്‍ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട്ഫിലിമായി

ദി വണ്ടര്‍ഫുള്‍ സ്‌റ്റോറി ഓഫ് ഹെന്റി ഷുകര്‍ ചെയ്ത വെസ് ആന്‍ഡേഴ്‌സണും സ്റ്റീവ് റേല്‍സും നേടി.

മികച്ച സൗണ്ട് ദി സോണ്‍ ഓഫ് ഇന്ററസ്റ്റിലൂടെ ടാണ്‍ വില്ലേഴ്‌സും ജോണി ബേണും നേടിയപ്പോള്‍ മികച്ച

വിഷ്വല്‍ ഇഫക്‌ട്‌സിനുള്ള പുരസ്‌ക്കാരം ഗോഡ്‌സില മൈനസ് വണ്ണിലൂടെ തകാഷി യമാസാക്കി, കിയോകോ

ഷിബുയ, മസാകി തകാഹാഷി താസുജി നോജിമാ എന്നിവര്‍ ചേര്‍ന്നും നേടി. ഗാസയില്‍ ദുരിതം

അനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്‌ ചില താരങ്ങള്‍ ചുവപ്പണിഞ്ഞതും ശ്രദ്ധേയമായി.

ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററില്‍ ജിമ്മി കിമ്മലായിരുന്നു പരിപാടിയുടെ അവതരാക. നടനും റസ്‌ളിംഗ്

താരവുമായി ജോണ്‍സീന ഓസ്‌ക്കറില്‍ നഗ്നനായി എത്തിയതും കൗതുകമായി.

Related posts

Leave a Comment