ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുഗീത് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മൈ സാന്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ ജെമിന്‍ സിറിയക് ആണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണമൊരുക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന പുതിയ കമ്ബനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നിഷാദ് കോയയും നിര്‍മാതാക്കളില്‍ ഒരാളാണ്. ദിലീപിനൊപ്പം ചിത്രത്തില്‍ കുട്ടികളും ഈ സിനിമയിലുണ്ട്. അനുശ്രീയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സണ്ണി വെയ്‌നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം തീയറ്ററുകളിലെത്തുക.
https://www.facebook.com/ActorDileep/photos/a.443415569155551/1944330909064002/?type=3