ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍: 20 കോടിയുടെ ഭാഗ്യനമ്പര്‍ വിറ്റത് പാലക്കാട്ടെ ഏജന്‍റ്, ഭാഗ്യശാലി തിരുവനന്തപുരത്ത്

പാലക്കാട്: ഏവരും ദിവസങ്ങളായി കാത്തിരുന്ന ആ ഫലം എത്തി. ക്രിസ്തുമസ് – ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് വിവരങ്ങള്‍ പുറത്ത്.

ഒന്നാം സമ്മാനമായ 20 കോടി രൂപ XC 224091 എന്ന നമ്പരിനാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്തെ ഗോഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാനം പാലക്കാട് ഏജന്‍റ് വിറ്റ ഈ ടിക്കറ്റിനാണ് ലഭിച്ചത്.

ഷാജഹാന്‍ എന്ന ഏജന്‍റില്‍നിന്ന് തിരുവനന്തപുരം സ്വദേശിയായ ദുരൈ രാജ് എന്ന് സബ് ഏജന്‍റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത്.

ഇരുപത് കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും.

XE 409265 XH 316100 XK 424481 XH 388696 XL 379420 XA 324784 XG 307789 XD 444440 XB 311505 XA 465294 XD 314511 XC 483413 XE 398549 XK 105413 XE 319044 XB 279240 XJ 103824 XE 243120 XB 378872 XL 421156 ഈ ടിക്കറ്റുകള്‍ക്കാണ് ഒരു കോടി രൂപ സമ്മാനമായി ലഭിക്കുക.

2023 ല്‍ 16 കോടി രൂപയായിരുന്നു ക്രിസ്മസ് – ന്യൂഇയർ ബംപറിൻ്റെ ഒന്നാം സമ്മാനമെങ്കിൽ ഇത്തവണ 20 കോടിയാണ്.

റെക്കോഡ് വിൽപ്പനയാണ് ക്രിസ്മസ് – ന്യൂഇയർ ലോട്ടറിക്ക് ഇപ്രാവശ്യമുണ്ടായത്. 400 രൂപയാണ് ടിക്കറ്റ് വില.സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ക്രിസ്മസ് – ന്യൂഇയര്‍ ടിക്കറ്റുകൾ വിറ്റുപോയത്.

ടിക്കറ്റ് വിൽപ്പന ആരംഭിച്ചതുമുതൽ പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് ടിക്കറ്റ് വിൽപ്പന ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്തത്.

ക്രിസ്മസ് – ന്യൂഇയർ ബമ്പറിന് സമാശ്വാസ സമ്മാനത്തുക ഒരു ലക്ഷം രൂപയാണ്.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ, നാല്- മൂന്ന് ലക്ഷം, അഞ്ച്- രണ്ട് ലക്ഷം, ആറ്- 5,000 രൂപ, ഏഴ്- 2,000 രൂപ, എട്ട്- 1,000 രൂപ, ഒൻപത്- 500 രൂപ, പത്ത്- 400 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.

Related posts

Leave a Comment