വിഴിഞ്ഞം: വിഴിഞ്ഞത്ത് മാത്രം ഇതുവരെ സാമ്ബത്തിക ബാധ്യതകളെ തുടര്‍ന്ന് വൃക്ക വിറ്റത് പത്തിലേറെപ്പേര്‍.
പൊലീസിെന്റ പക്കലുള്ള അവയവ ദാന രേഖകള്‍ പ്രകാരമാണ് ഇൗ കണക്ക്.
തീരദേശം കേന്ദ്രീകരിച്ചുള്ള അവയവ മാഫിയയെ കുറിച്ചുള്ള ‘മാധ്യമം’പുറത്തുവിട്ട നിരന്തരവാര്ത്തകളെ തുടര്‍ന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി ആദ്യഘട്ട റിപ്പോര്‍ട്ടും തുടര്‍ന്ന് അവസാനഘട്ട റിപ്പോര്‍ട്ടും സര്‍ക്കാറിന് കൈമാറി. തിരുവനന്തപുരം അഞ്ചുതെങ്ങും തൃശൂര്‍ ചാവക്കാടും സമാന തരത്തില്‍ വൃക്ക വില്പന നടന്നതായി പൊലീസ് വിവരമുണ്ടെങ്കിലും സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നാല്‍ മാത്രമേ കൂടുതല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരൂ. ഏജന്റ് നല്കുന്ന പണത്തിന് പുറമെ, അവയവദാനം ചെയ്യുന്നവര്‍ക്ക് നല്കുന്ന മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പേരിലുള്ള ഫണ്ടുകള്‍ ലഭിക്കുമെന്ന് കൂടി പറഞ്ഞു പറ്റിച്ചാണ് ഇവരെ ഏജന്റുമാര്‍ വെട്ടിലാക്കിയത്. തീരദേശ-മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ് അവയവ മാഫിയയുടെ പ്രധാന പ്രവര്‍ത്തനം.
കേരളത്തിന് പുറത്ത് കര്‍ണാടകയില്‍ വെച്ച് ഇവര്‍ നിയമവിരുദ്ധമായി അവയവ ശസ്ത്രക്രിയകള്‍ നടത്തുന്നതായും സൂചനയുണ്ട്. ആശുപത്രികളിലെ സര്‍ക്കാര്‍ വക അംഗീകാര കമ്മിറ്റികളിലെ ചിലര്‍ക്കും ഇതില്‍ പങ്കുള്ളതായാണ് ആരോപണം. വിഴിഞ്ഞത്ത് വീട്ടമ്മമാര്‍ക്ക് പുറമെ പുരുഷന്മാരും വൃക്ക വിറ്റു. അഞ്ചുതെങ്ങും തൃശൂര്‍ ചാവക്കാടും സമാന രീതിയില്‍ വൃക്ക വില്പന നടന്നതായി ഏജന്റ്. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2017ല്‍ 30 വയസ്സുകാരനായ യുവാവ് ആണ് ആദ്യമായി വൃക്ക വിറ്റത്. സാമ്ബത്തിക ബാധ്യതകളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് ഇയാളുടെ ശസ്ത്രക്രിയ നടന്നത്. കണ്ണൂര്‍ സ്വദേശിക്കാണ് വൃക്ക നല്‍കിയത്.
മൂന്ന് ലക്ഷത്തോളം രൂപയാണ് അന്ന് ഇയാള്‍ക്ക് ഏജന്റ് നല്‍കിയത്. നിലവില്‍ ഇയാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്. തുടര്‍ന്ന് 2018ല്‍ ഇയാളുടെ ഭാര്യയും കൊല്ലം സ്വദേശിക്ക് വേണ്ടി വൃക്ക വിറ്റിരുന്നു. ഇവര്‍ക്ക് ഏഴു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെ മറ്റ് മൂന്ന് വനിതകള്‍ കൂടി വൃക്ക വിറ്റു. എറണാകുളത്ത് മാത്രം അമ്ബതോളം അവയവ മാഫിയ ഏജന്റുമാര്‍ ഉള്ളതായാണ് വിവരം.
ഇവര്‍ക്ക് കീഴില്‍ വൃക്ക കൈമാറ്റത്തിെന്റ രേഖകള്‍ തയാറാക്കുന്നതിനും നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കുന്നതിനും പണത്തിെന്റ ഇടപാട് പൂര്‍ത്തിയാക്കാനും വേണ്ടി നിരവധി ജീവനക്കാരുമുണ്ട്. ഓരോ മേഖലയിലും പ്രാദേശിക ഏജന്റുമാര്‍ വഴിയാണ് ഈ മാഫിയകളുടെ പ്രവര്‍ത്തനം. ഈ പ്രാദേശിക ഏജന്റുമാരില്‍ ഭൂരിഭാഗവും ഇതിന് മുമ്ബ് വൃക്ക വില്പന നടത്തിയവരുമാണ്. തീരദേശത്ത് നിന്ന് വൃക്ക വില്കാന് തയാറാകുന്ന ഒരാളെ ലഭിച്ചാല്‍ തുടര്‍ന്ന് അയാള്‍ വഴി മണി ചെയ്ന്‍ മാതൃകയിലാണ് അടുത്ത ഇരയെ ഇവര്‍ കണ്ടെത്തുന്നത്.
50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ പ്രാദേശിക ഏജന്റിന് കമീഷനായി നല്‍കും. വിഴിഞ്ഞത്ത് തന്നെയുള്ള യുവാവ് വൃക്ക നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയെങ്കിലും രക്തസമ്മര്‍ദം കൂടിയതിനാല്‍ ശസ്ത്രക്രിയ നടന്നില്ല. തുടര്‍ന്ന് വാങ്ങിയ പണം ഇയാള്‍ തിരികെ നല്കി മടങ്ങി. വൃക്ക വില്പന നടത്തിയവരെല്ലാം സാമ്ബത്തിക ബാധ്യതകള്‍ മൂലമാണ് ഇത് ചെയ്തിരിക്കുന്നത്. ആരെങ്കിലും പിന്നീട് ഇതില്‍ നിന്ന് പിന്മാറാന് ശ്രമിച്ചാല്‍ ആശുപത്രി പരിശോധനകള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ ഇതിനോടകം ചെലവായി എന്നും അതിനാല്‍ ആ തുക തിരികെ നല്‍കണമെന്നും ഏജന്റുമാര്‍ ഭീഷണിപ്പെടുത്തും. ഇതോടെ ഈ പണം നല്കാന് കഴിയാതെ ഇവര്‍ വൃക്ക വില്ക്കാന് തയാറാകുന്നു.