ക്യൂ നില്‍ക്കാതെ കുപ്പി കിട്ടി; പൊട്ടച്ചു നോക്കിയപ്പോള്‍ കട്ടന്‍ ചായ: പരാതിയുമായി വയോധികന്‍

കായംകുളം: വിദേശ മദ്യവില്‍പനശാലയ്ക്കു മുന്നില്‍ വരിനിന്ന വയോധികന്റെ കയ്യില്‍ നിന്ന് പണം വാങ്ങി, മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ചുനല്‍കി കബളിപ്പിച്ചതായി പരാതി.

കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7ന് ആണു സംഭവം. വയോധികനില്‍ നിന്നും പണം വാങ്ങിയെടുത്ത ശേഷം കട്ടന്‍ ചായ നിറച്ച മൂന്ന് കുപ്പികള്‍ കൈമാറുകയായിരുന്നു.

വരിയില്‍ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുക്കലെത്തി മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഒരാള്‍ 3 കുപ്പികള്‍ക്കായി 1200 രൂപ വാങ്ങി. ഉടന്‍ തന്നെ കുപ്പികള്‍ കൈമാറുകയും ചെയ്തു. പണിസ്ഥലത്തോടു ചേര്‍ന്ന താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കട്ടന്‍ചായയാണെന്നു ബോധ്യപ്പെട്ടത്.

Related posts

Leave a Comment