‘ക്യാമറയ്ക്ക് മുന്നിലെ പത്ത് വര്‍ഷങ്ങള്‍’; വീഡിയോ പങ്കുവച്ച്‌ റബേക്ക സന്തോഷ്

ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്ന താരമാണ് റബേക്ക സന്തോഷ് എന്ന തൃശുര്‍കാരി. രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന
പരമ്ബരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

പിന്നീട് ഒരുപിടിമലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്ബരകളിലൂടെയും റബേക്ക മലയാളികളുടെ
മിനിസ്‌ക്രീനുകളിലും, ബിഗ് സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത’മിഴി രണ്ടിലും, സ്‌നേഹക്കൂട്’ തുടങ്ങിയ പരമ്ബരകളിലാണ് റബേക്ക കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തിന്റെ കരിയര്‍ബ്രേക്ക്
പരമ്ബരയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

തന്റെ കരിയറിലെ സിനിമകളിലൂടെയും സീരിയലുകളിലൂടെയുമുള്ള ഒരു തിരിഞ്ഞുനോട്ടത്തിന്റെവീഡിയോയാണ് റബേക്ക കഴിഞ്ഞദിവസം പങ്കുവച്ചത്. റബേക്കയുടെ ആരാധികമാര്‍ അയച്ചുതന്നതാണ്
വീഡിയോയെന്നും, അവര്‍ ആരാധികമാരല്ല, സ്വന്തം അനിയത്തിമാരാണെന്നും പങ്കുവച്ചവീഡിയോയ്‌ക്കൊപ്പം റബേക്ക കുറിച്ചിട്ടുണ്ട്.

 

Related posts

Leave a Comment