കോവിഡ് 19: യു.എ.ഇയില്‍ 500 ലേറെ പുതിയ കേസുകളും എട്ട് മരണവും

അബുദാബി • യു.എ.ഇയില്‍ 502 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. 213 പേര്‍ക്ക് രോഗം ഭേദമായി. എട്ടുപേര്‍ മരണപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 16,240 ആയി. ഇതുവരെ 3,572 പേര്‍ക്ക് രോഗം ഭേദമായി. 165 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്.

പുതിയ 33,000 കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു.

കോവിഡില്‍ നിന്നുള്ള രോഗമുക്തി വര്‍ദ്ധനവിനാണ് മെയ് മാസംസാക്ഷ്യം വഹിച്ചത്. രോഗമുക്തി ശരാശരി ഈ മാസം 150 കേസുകളാണ്, മുന്‍ മാസങ്ങളില്‍ ശരാശരി ഭേദപ്പെടല്‍ 100 ആയിരുന്നു.
അതേസമയം, മാളുകള്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മുതിര്‍ന്ന പൗരന്മാരും കുട്ടികളും വീട്ടില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

60 വയസ്സിനു മുകളിലുള്ളവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഷോപ്പിംഗ് മാളുകള്‍, സഹകരണ സംഘങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും സംയുക്ത പ്രഖ്യാപനത്തില്‍ ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. ഷോപ്പിംഗ് സെന്ററുകള്‍ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന റീട്ടെയില്‍ സ്റ്റോറുകളില്‍ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Related posts

Leave a Comment