കോവിഡ് 19 ; കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് രോഗബാധ ; 30 ലേറെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക് പോകാന്‍ നിര്‍ദ്ദേശം

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കസ്റ്റംസ്, സിഐഎസ്‌എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. സ്രവ സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം.

കഴിഞ്ഞ ഏഴാം തിയതിയാണ് 28കാരനായ ഉദ്യോഗസ്ഥനെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് കോവിഡ് പോസിറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുന്നത്.

Related posts

Leave a Comment