കോവിഡ്: 12,591 പുതിയ രോഗികളും 40 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ചുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

38 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 65,286 ആയി ഉയര്‍ന്നു. 10,827 പേര്‍ ഇന്ന് രോഗമുക്തരായി.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.46% ആണ്. പ്രതിവാര നിരക്ക് 5.32 ശതമാനവും. സജീവ രോഗികളുടെ എണ്ണം 0.15% ആയി. രോഗമുക്തി നിരക്ക് 98.67% ആണ്.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികള്‍ കൂടുന്നത്. ഡല്‍ഹിയില്‍ ഇന്നലെ 1,767 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 1,100 പേര്‍ രോഗബാധിതരായി.

ഡല്‍ഹിയില്‍ രണ്ടാഴ്ച കൂടി രോഗവ്യാപനം രൂക്ഷമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ആകെ രോഗബാധിതര്‍ 4,48,45,401 ആയി. 4,42,61,476 പേര്‍ രോഗമുക്തരായി. 40 പുതിയ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,31,230ലെത്തി.

കേരളത്തിന്റെ കണക്കില്‍ 11 മരണം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Related posts

Leave a Comment