ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച സ്ത്രീ പ്രസവിച്ച കുഞ്ഞിന്റെ പരിശോധനാ ഫലം നെഗറ്റീവ്. മധുര സ്വദേശിനിയായ 24 വയസുകാരിയുടെ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവ്. രണ്ടു തവണ പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി.
ഏപ്രില്‍ 26നാണ് 24കാരിക്ക് പെണ്‍കുഞ്ഞ് പിറന്നത്. കോവിഡ് 19 സ്ഥിരികരിച്ച ദിവസം തന്നെയാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തിരുപ്പൂരിലെ വസ്‌ത്രോല്‍പ്പന കമ്ബനിയിലെ ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. പ്രസവത്തോടനുബന്ധിച്ചാണ് ഇവര്‍ സ്വദേശമായ മധുരൈയിലെ അംബാസമുദ്രത്തില്‍ എത്തിയത്. യുവതിയുടെ മറ്റു ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.