കോവിഡ് മുക്തരായവരുടെ കരളിന് തകരാറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

സ്റ്റിറോയ്ഡ് ഉപയോഗിച്ച്‌ രോഗമുക്തരായ പലരുടേയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തിയെന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയാണ് പറഞ്ഞത്.

കോവിഡ് മുക്തരായി 22 ദിവസത്തിനുള്ളില്‍ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കരളിന്റെ രണ്ട് ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞ അവസ്ഥ കണ്ടെത്തുകയായിരുന്നു. രണ്ടാം തരംഗത്തിലെ ഏപ്രില്‍ മെയ് മാസങ്ങളില്‍ ഏതാണ്ട് 14 കോവിഡ് മുക്തരായ രോഗികളാണ് സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. അതില്‍ 28 നും 74 വയസ്സിനും ഇടയിലുള്ള പത്ത് പുരുഷന്മാരെയും നാല് സ്ത്രീകളുെയുമാണ് സമാന രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എല്ലാ രോഗികള്‍ക്കും പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. മൂന്ന് രോഗികള്‍ക്ക് വയറില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയുണ്ടായിരുന്നു അതിനാല്‍ കറുത്ത നിറത്തിലായിരുന്നു ഇവര്‍ക്ക് മലം പോയിരുന്നത്. ഇവരില്‍ എട്ട് രോഗികള്‍ക്കാണ് കോവിഡ് ബാധിച്ചപ്പോള്‍ സ്റ്റിറോയ്ഡ് നല്‍കിയിരുന്നത്. ആറ് രോഗികള്‍ക്ക് കരളില്‍ ഒന്നിലധികം വലിയ പഴുപ്പ് നിറഞ്ഞ മുഴകള്‍ ഉണ്ടായിരുന്നു, അതില്‍ 5 രോഗികള്‍ക്ക് എട്ട് സെന്റിമീറ്ററലിലധികം വലിപ്പമുള്ള അസാധാരണ മുഴകളായിരുന്നു. ഏറ്റവും വലുത് 19 സെന്റിമീറ്റര്‍ വലുപ്പമുള്ളതാണെന്നും ഗംഗാറാം ആശുപത്രി പ്രൊഫസര്‍ അനില്‍ അറോറ പറഞ്ഞു.

വലിയ മുഴകളുണ്ടായിരുന്ന രോഗി കുടലില്‍ അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് മരിച്ചു. മലത്തില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയ രോഗികളുടെ വന്‍കുടലില്‍ അള്‍സര്‍ ബാധിച്ചിരുന്നു. 14ല്‍ 13 രോഗികള്‍ക്കും ആന്റിബയോട്ടിക്, മെട്രോണിഡാസോള്‍ മരുന്നുകള്‍, കരളില്‍ നിന്ന് പഴുപ്പ് പുറന്തള്ളല്‍ എന്നീ ചികിത്സാരീതി നല്‍കിയതിലൂടെ രോഗമുക്തിയുണ്ടായി. രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ ഇത്തരത്തിലുള്ള മുഴകള്‍ കാണുന്നത് അപൂര്‍വ്വമാണെന്ന് ഡോക്ടര്‍ അറോറ പറഞ്ഞു

Related posts

Leave a Comment