ദുബായ് : യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു (31) അബുദാബിയിലും ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്ബളത്ത് ബിനില്‍ ദുബായിലും ആണ് മരിച്ചത്.
ഷിബു കഴിഞ്ഞ രണ്ടാഴ്ചയായി അബുദാബിയിലും ബിനില്‍ ഒരാഴ്ചയായി അജ്മാനിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി.