കോഴിക്കോട്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം.
മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കുട്ടിയാണിത്.
കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്ത്തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. കുട്ടിക്ക് ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
എന്നാല്‍, കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല.കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കൊ ബന്ധുക്കള്‍ക്കൊ കൊറണ ബാധയില്ല.