കോവിഡ് പ്രതിരോധത്തില്‍ പുതിയ വെല്ലുവിളി; വൈറസിന് വീണ്ടും ജനിതകമാറ്റം, അതിവ്യാപന ശേഷിയുള്ള വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമില്‍ കണ്ടെത്തി

ഹനോയ്: കോവിഡ് പ്രതിരോധത്തില്‍ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. അതിവ്യാപന ശേഷിയുള്ള വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമിലാണ് കണ്ടെത്തിയത്. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇതെന്ന് ​ഗവേഷകര്‍ പറയുന്നു.

മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. വിയറ്റ്നാം ആരോഗ്യമന്ത്രി പുതിയ വകഭേദം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു. കോവിഡ് ബാധിതരായവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയത്.

വിയറ്റ്നാമിലെ 63 മുന്‍സിപ്പാലിറ്റികളും പ്രവിശ്യകളും ഉള്ളതില്‍ 30 ഇടത്തേക്കും ഈ വകഭേദം വ്യാപിച്ചു. മെയ് മാസത്തിന്റെ തുടക്കത്തില്‍ കോവിഡ് കേസുകള്‍ പിടിച്ചുനിര്‍ത്തിയെന്ന് ആശ്വസിച്ചിരിക്കെയാണ് രാജ്യത്ത് പെട്ടെന്ന് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. 6856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കോവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ 47 പേര്‍ മരിച്ചു. വിയറ്റ്നാമില്‍ വാക്സീനേഷനും പുരോഗമിക്കുകയാണ്

Related posts

Leave a Comment