കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ക്കൊപ്പം ഒരു ഓട്ടോറിക്ഷയില്‍ ഇരിക്കുന്നതിനെക്കാള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ടാക്‌സിയിലിരിക്കുന്നയാള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 300 മടങ്ങ് കൂടുതല്‍; പൊതു ഗതാഗത രീതികളില്‍ കോവിഡ് അണുബാധ എങ്ങനെ വ്യാപിക്കുന്നു? ഇക്കാര്യങ്ങള്‍ അറിയുക

കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ക്കൊപ്പം ഒരു ഓട്ടോറിക്ഷയില്‍ ഇരിക്കുന്നതിനെക്കാള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ടാക്‌സിയിലിരിക്കുന്നയാള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 300 മടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞര്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

എയര്‍ കണ്ടീഷനിംഗ് ഓണായിരിക്കുന്ന ടാക്‌സിയെ അപേക്ഷിച്ച്‌ നോണ്‍ എസി ടാക്സിയില്‍ അണുബാധ പിടിപെടാനുള്ള സാധ്യത 250% കുറയുന്നു.വാഹനങ്ങള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ എത്തുമ്ബോള്‍ രണ്ട് തരത്തിലുള്ള ടാക്സികളിലെയും അപകടസാധ്യത 75% കുറച്ചതായി ഗവേഷകര്‍ കണ്ടെത്തി.

എസി ടാക്സി, നോണ്‍-എസി ടാക്സി, ബസ്, ഓട്ടോ റിക്ഷാ എന്നിങ്ങനെ ഇന്ത്യന്‍ മെട്രോപോളിസികള്‍ക്ക് പൊതുവായുള്ള നാല് വാഹനങ്ങളില്‍ കോവിഡ് -19 അണുബാധ ഉണ്ടാകാനുള്ള സാധ്യത ഗവേഷകര്‍ കണക്കാക്കി. മുമ്ബത്തെ പഠനങ്ങളില്‍ നിന്ന് എടുത്ത വെന്റിലേഷന്‍ നിരക്കുകള്‍ ഉപയോഗിച്ച്‌ നാല് ഓപ്ഷനുകളില്‍ ഓട്ടോകളാണ് ഏറ്റവും സുരക്ഷിതമെന്ന് കണ്ടെത്തി.

ബസ് ഒഴികെയുള്ള ഓരോ വാഹനത്തിലും അഞ്ച് യാത്രക്കാര്‍ വീതം മാസ്ക് ധരിച്ച്‌ ഇരുന്നു. ഓട്ടോയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ നോണ്‍ എസി ടാക്സിയില്‍ അപകടസാധ്യത 86 മടങ്ങ് കൂടുതലാണ്. എസി ടാക്സിയില്‍ 300 മടങ്ങ് കൂടുതലാണ്.

പകര്‍ച്ചവ്യാധികള്‍ വായുവിലൂടെ പകരുന്ന വെല്‍സ്-റിലേ മാതൃകയാണ് ഗവേഷകര്‍ ഉപയോഗിച്ചത്. ക്ഷയരോഗത്തിന്റെയും മീസില്‍സിന്റെയും സംക്രമണം മനസ്സിലാക്കുന്നതിന് മുമ്ബ് ഇത് ഉപയോഗിച്ചിരുന്നു.

പകര്‍ച്ചവ്യാധി വൈറസിന്റെ ഡോസുകളുടെ സാന്ദ്രത വായുസഞ്ചാരം കുറഞ്ഞ മുറികളില്‍ കൂടുതലായിരിക്കുമെന്നും മികച്ച വായുസഞ്ചാരമുള്ള മുറികളില്‍ കുറവായിരിക്കുമെന്നും മോഡല്‍ പ്രവചിക്കുന്നു.

Related posts

Leave a Comment