മുളങ്കുന്നത്തുകാവ് (തൃശൂര്‍): കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്ന ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡില്‍ താമസിക്കുന്ന പണ്ടാരിപ്പറമ്ബില്‍ വീട്ടില്‍ പരേതനായ രമേഷ് പണ്ടാരിയുടെ മകന്‍ ഗണേശന്‍ (57), ഭാര്യ സുമതി (53) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് ഗണേശനെ കിടപ്പുമുറിയിലെ കട്ടിലിലും സുമതിയെ കുളിമുറിയിലും മരിച്ചു കിടക്കുന്നതായി കണ്ടത്. വീട്ടില്‍ ഇവരുടെ മകള്‍ ഋതു (28), ഒരാഴ്ച പ്രായമുള്ള കുട്ടി, സുമതിയുടെ അമ്മ സുശീല (77) എന്നിവരും ഉണ്ടായിരുന്നു. ഗണേശനും ഋതുവിനും സുശീലക്കും ഏപ്രില്‍ 30നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഋതുവിനെ പ്രസവത്തിനായി ഏപ്രില്‍ 28 ന് മുളങ്കുന്നത്ത്കാവിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. പ്രസവ ശേഷം ഇവര്‍ വീട്ടില്‍ എത്തി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഹോം ക്യാറന്‍റീനില്‍ കഴിയുകയായിരുന്നു. സുമതിക്ക് കോവിഡിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരിശോധന നടത്തിയിരുന്നില്ല.
കോവിഡ് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച ഇവരുടെ വീട്ടില്‍ എത്തിയ ആശവര്‍ക്കര്‍ ശാരി സുഖ വിവരം തിരക്കിയിരുന്നു. കാര്യമായ ബുദ്ധിമുട്ട് ഒന്നും ഇല്ല എന്നാണ് അറിയിച്ചത്. ഗണേശന്‍റെയും സുമതിയുടെയും മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെ കില കോവിഡ് സെന്‍ററിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും മേല്‍ നടപടികള്‍ സ്വീകരിച്ചു.