അല്‍ഐന്‍: കോവിഡ് ബാധിച്ച് തിരുവനന്തപുരം കൊയ്ത്തൂര്‍കോണം സ്വദേശി അബ്ദുല്‍ അസീസ് അല്‍ഐനില്‍ നിര്യാതനായി. 53 വയസ്സായിരുന്നു. അബുദാബി ക്ലീവ് ലാന്‍ഡ് ഹോസ്പിറ്റലില്‍വെച്ചായിരുന്നു അന്ത്യം. 23 വര്‍ഷമായി അല്‍ അമാന്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. പിതാവ്: അലിയാര് കുഞ്ഞു, മാതാവ്: ആയിഷ ബീവി, ഭാര്യ: മാജിദ, മക്കള്‍:സുഹൈല്‍, സാദിഖ്, ഫാത്തിമ. സഹോദങ്ങള്‍: ജമാല്‍ (അബുദാബി), അഷ്റഫ്, റംല, റാഹില ബീവി, റജ്ല, റസിയ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കോവിഡ്: തിരുവനന്തപുരം സ്വദേശി യൂ.എ.ഇയില്‍ മരിച്ചു
