തിരൂര്‍: കോവിഡ്ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംസ് രോഗബാധ സ്ഥിരീകരിച്ചു.
ഏഴൂര്‍ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്ബില്‍ അബ്ദുല്‍ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്‍റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകന്‍ ജുനൈദ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്.
കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുല്‍ ഖാദര്‍ ചികിത്സയിലുള്ളത്. ഏപ്രില്‍ 22നാണ് അബ്ദുല്‍ ഖാദറിന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൊല്ലത്തും ബ്ലാക്ക് ഫംഗസ്
ഈ മാസം 5 ന് കണ്ണിന്‍റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചതും പിന്നീട് ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.ഈ മാസം ഏഴിനാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.