കോവിഡ് ആന്റി വൈറല്‍ ഗുളിക മോല്‍നുപിരാവിര്‍ അടുത്തയാഴ്ച പുറത്തിറക്കും.ഒരു ക്യാപ്സ്യൂളിന് 35 രൂപ നിരക്കില്‍ പുറത്തിറക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ചെയര്‍മാന്‍ വ്യക്തമാക്കിമോല്‍നുപിരാവിര്‍ 800 മില്ലിഗ്രാം ഡോസ് രണ്ട് നേരം അഞ്ച് ദിവസത്തേക്കാണ് കഴിക്കേണ്ടത്.
ഇതിനായി ഒരു രോഗിക്ക് 200 മില്ലിഗ്രാം വീതമുള്ള 40 ഗുളികകള്‍ കഴിക്കേണ്ടതുണ്ട്. ടോറന്റ്, സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ്, നാറ്റ്കോ, മൈലന്‍, ഹെറ്ററോ എന്നിവയുള്‍പ്പെടെ 13 ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ ഈ ഗുളിക നിര്‍മ്മിക്കും.
കൊറോണ രോഗബാധിതരായ ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്ന രോഗികളുടെ ചികിത്സയ്‌ക്കായാണ് ഈ മരുന്ന് അംഗീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ പരിമിതമായ ഉപയോഗത്തിനാണ് മരുന്ന് ലഭ്യമാക്കുക.സിപ്ല, സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയും വരും ആഴ്ചകളില്‍ മോല്‍നുപിരാവിര്‍ ക്യാപ്സ്യൂളുകള്‍ പുറത്തിറക്കും.