ബീജിങ്
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചൈനയില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടല്‍. സാമ്ബത്തിക തലസ്ഥാനമായ ഷാങ്ഹായ് തിങ്കളാഴ്ച അടച്ചു.
2.6 കോടി ജനങ്ങളുള്ള നഗരം രണ്ടുഘട്ടമായാണ് അടയ്ക്കുന്നത്. പുഡോങ്ങും പരിസര പ്രദേശങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെയും ഹുവാങ്പു നദിക്ക് പടിഞ്ഞാറുള്ള ബാക്കി പ്രദേശങ്ങള്‍ വെള്ളിമുതല്‍ അഞ്ചുദിവസവുമാണ് അടയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തും. ജനങ്ങള്‍ പൂര്‍ണമായും വീട്ടില്‍ത്തന്നെ കഴിയണം. അത്യാവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും.
ഷാങ്ഹായിലെ കോവിഡ് വ്യാപനമുണ്ടായ ചില പ്രദേശങ്ങള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായില്‍ ഞായറാഴ്ച 3500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പകുതിപേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ഈ മാസം രാജ്യത്താകെ 56,000 പേര്‍ പോസിറ്റീവായി