ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച.
കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ഡൗണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേരത്തേ രണ്ട് തവണ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മാര്‍ച്ച് 24നാണ് നരേന്ദ്രമോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇത് മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്ബ് മാര്‍ച്ച് 20ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിമാരുമായി മോദി ഒടുവില്‍ ബന്ധപ്പെട്ടത് ഏപ്രില്‍ 11നാണ്. 21 ദിന ലോക്ഡൗണിന് പിന്തുണ നല്‍കിയതിന് മോദി മുഖ്യമന്ത്രിമാര്‍ക്ക് നന്ദി അറിയിച്ചിരുന്നു.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് രാജ്യത്ത് 26,917 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5,914 പേര്‍ രോഗമുക്തരായി. 826 പേരാണ് മരണത്തിന് കീഴടങ്ങിയത്.