കോവിഡെന്ന് സംശയം;യുകെയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശി യു.കെയില്‍ മരിച്ചു. മ​ര​ണ കാ​ര​ണം കോ​വി​ഡ് ആ​ണോ​യെ​ന്ന് എ​ന്ന​റി​യാ​ന്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും. കോഴിക്കോട് ചെമ്ബനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനായ സിദ്ധാര്‍ത്ഥ് യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു.

ചെമ്ബനോടയിലെ വീട്ടിലേക്ക് രാവിലെ ഫോണ്‍ സന്ദേശമെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗമാണ് ഡോക്ടര്‍ പ്രകാശും ഭാര്യയും.

Related posts

Leave a Comment