കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം; നിര്‍ദേശവുമായി യു.പി ബി.ജെ.പി എം.എല്‍.എ

ലഖ്​നോ: കോവിഡി​െന്‍റ രണ്ടാം തരംഗം രാജ്യത്ത്​ അതിതീ​വ്രമായി തുടരുന്നതിനിടെ രോഗബാധ പ്രതിരോധിക്കാന്‍ എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന വിചിത്ര നിര്‍ദേശവുമായി യു.പി ഭൈരയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്​. ഗോമൂത്രം കുടിക്കുന്നതി​െന്‍റ വിഡിയോയും എം.എല്‍.എ പങ്കുവെച്ചു.

പലരും 18 മണിക്കൂര്‍ ജോലി ചെയ്യുന്നതി​െന്‍റ രഹസ്യം ഗോമൂത്രമാണ്​. രാവിലെ വെറും വയറ്റിലാണ്​ ഗോമൂത്രം കുടിക്കേണ്ടത്​. അതിന്​ ശേഷം അരമണിക്കൂര്‍ നേരത്തേക്ക്​ മറ്റ്​ ഭക്ഷണ പദാര്‍ഥങ്ങളൊന്നും കഴിക്കരുത്​. ശാസ്​ത്രം വിശ്വസിച്ചാലും ഇല്ലെങ്കിലും താന്‍ ഗോമൂത്രത്തി​െന്‍റ രോഗം മാറ്റാനുള്ള കഴിവില്‍ വിശ്വസിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

വെള്ളത്തില്‍ ചേര്‍ത്താണ്​ ഗോമൂത്രം കുടിക്കേണ്ടത്​. നേരിട്ട്​ ഇത്​ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പതഞ്​ജലിയുടെ ഗോമൂത്രം പരീക്ഷിക്കാം. കോവിഡിന്​ മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ഗോമൂത്രം ഔഷധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related posts

Leave a Comment