ന്യൂഡല്‍ഹി: കോവിഡ് ചികിത്സയക്കായി ഇന്ത്യ ഒരാഴ്ചയ്ക്കുള്ളില്‍ നാല് പരമ്ബരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് പരമ്ബരാഗത ആയുര്‍വേദ ചികിത്സാ രീതികള്‍.
കോവിഡ് 19 പാന്‍ഡെമിക്കെതിരായ നാല് ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുന്നതിന് ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. പരീക്ഷണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. കോവിഡ് രോഗികള്‍ക്ക് ഒരു ആഡ്-ഓണ്‍ തെറാപ്പിയും സ്റ്റാന്‍ഡേര്‍ഡ് കെയറും ആയി ഈ ഫോര്‍മുലേഷനുകള്‍ പരീക്ഷിക്കപ്പെടും,’ മന്ത്രി ട്വീറ്റ് ചെയ്തു.