കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന വിദേശ വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കാനുള്ള തീരുമാനം യുഎസ് സര്‍ക്കാര്‍ റദ്ദാക്കി

കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന വിദേശ വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കാനുള്ള തീരുമാനം യുഎസ് സര്‍ക്കാര്‍ റദ്ദാക്കിയതായി ഫെഡറല്‍ ജഡ്ജി അറിയിച്ചു. ജൂലൈ 6ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പ്രഖ്യാപിച്ച നീക്കത്തിനെതിരെ ഹാര്‍വഡ്, എംഐടി സര്‍വകലാശാലകള്‍ മറ്റ് നിരവധി സ്ഥാപനങ്ങളുടെ പിന്തുണയോടെ ഉത്തരവ് പിന്‍വലിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി ജഡ്ജി ആലിസണ്‍ ബറോസ് പറഞ്ഞു.

ഉത്തരവ് വിദ്യാര്‍ഥികളെ വ്യക്തിപരമായും സാമ്ബത്തികമായും ദോഷകരമായി ബാധിക്കുമെന്നു സര്‍വകലാശാലകള്‍ തങ്ങളുടെ വ്യവഹാരത്തില്‍ പറഞ്ഞിരുന്നു.

കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ വീണ്ടും തുറക്കുന്നതിനു ജാഗ്രത പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമാണ് ഈ നടപടിയെന്നും അതില്‍ പറയുന്നു. 2018-19 അധ്യയന വര്‍ഷത്തില്‍ യുഎസില്‍ ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നുവെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ എഡ്യൂക്കേഷന്റെ (ഐഐഇ) കണക്ക്.

Related posts

Leave a Comment